ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ വാരണം ദേശസേവിനി 702-ാം നമ്പർ ശാഖയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കലും പഠനോപകരണ വിതരണവും ചികിത്സാ സഹായ വിതരണവും 17 ന് വൈകിട്ട് 3ന് ശാഖാ ഹാളിൽ നടക്കും. കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യും. ശാഖ ചെയർമാൻ കെ.ബി.ജയറാം അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ കെ.സോമൻ മുഖ്യപ്രഭാഷണം നടത്തും.ചേർത്തല എസ്.എൻ.കോളേജിലെ അസിസ്റ്റന്റ് പ്രൊഫ.ബി.സുധീർബാബു പ്രതിഭാ അനുമോദനവും കാലിക്കട്ട് സർവകലാശാല മലയാള വിഭാഗം മുൻ മേധാവി ഡോ.പി.എം.വിജയപ്പൻ ചികിത്സാ സഹായ വിതരണവും നടത്തും. പഠനോപകരണ വിതരണം യൂണിയൻ കൗൺസിലർ ടി.ശശിധരൻ നിർവഹിക്കും.