ഹരിപ്പാട്: സി.പി.എം പ്രവർത്തകന്റെ വീടി​ന് നേരെ ആക്രമണമുണ്ടായതായി പരാതി. മുതുകുളം തെക്ക് മായിക്കൽ വെട്ടുകുളഞ്ഞിയിൽ അനിലിന്റെ വീട്ടി​ൽ ആയുധങ്ങളുമായി എത്തിയ ആക്രമികൾ വീട്ടുകാരെ അസഭ്യം പറയുകയും ജനാലച്ചില്ലു അടിച്ചു തകർക്കുകയും ചെയ്തു. മുതുകുളത്തെ മുൻ സി.പി.എം. പ്രവർത്തകൻ അടുത്തിടെ ബി.ജെ.പി.യിൽ ചേർന്നിരുന്നു. ഇതിനെ പരോക്ഷമായി വിമർശിച്ചു അനിൽ കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ഇട്ടതിന്റെ വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നാണ് പറയപ്പെടുന്നത്. കനകക്കുന്ന് പൊലീസ് കേസെടുത്തു. ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രകടനവും യോഗവും നടത്തി. കാർത്തികപ്പള്ളി ഏരിയ കമ്മിറ്റിയംഗം കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. സി. പ്രസാദ് അധ്യക്ഷനായി. മുതുകുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എസ്. ഷാനി, സുസ്മിത ദിലീപ്, കെ. വാമദേവൻ, പി. ചന്ദ്രബാബു, എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.