ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗത്തിന്റെ പോഷകസംഘടനയായ ശ്രീനാരായണ എംപ്ലോയീസ് ഫോറം കാർത്തികപ്പള്ളി യൂണിയൻ സമിതിയുടെ ആഭിമുഖ്യത്തിൽ കരിയർ ഗൈഡൻസ് ആൻഡ് മോട്ടിവേഷൻ ക്ലാസ് 24ന് രാവിലെ 9 മുതൽ യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. വിദ്യാഭ്യാസ വിദഗ്ധനും യൂണിവേഴ്സിറ്റി റിസോഴ്സ് പേഴ്സണും ചേർത്തല എസ്.എൻ കോളേജ് ഇക്കണോമിക്സ് വിഭാഗം മേധാവിയുമായ ഡോ. ബി.സുധീർ നയിക്കും. ഉദ്യോഗാർത്ഥികൾക്കും 10,പ്ളസ് ടു , ഡിഗ്രി. പി.ജി വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ക്ലാസിൽ പങ്കെടുക്കാം. രാവിലെ 8ന് രജിസ്‌ട്രേഷൻ. തുടർന്ന് ഉദ്ഘാടന സമ്മേളനം ശ്രീനാരായണ എംപ്ലോയീസ് ഫോറം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് ബി. ആനന്ദരാജിന്റെ അദ്ധ്യക്ഷതയിൽ നടക്കും. ശ്രീനാരായണ എംപ്ലോയീസ് ഫോറം കേന്ദ്രസമിതി പ്രസിഡന്റ് എസ്. അജുലാൽ ക്ലാസ് ഉദ്ഘാടനം ചെയ്യും. എംപ്ലോയീസ് ഫോറം കേന്ദ്രസമിതി ട്രഷറർ ഡോ.വിഷ്ണു മുഖ്യാതിഥിയാകും. യൂണിയൻ പ്രസിഡന്റ് കെ. അശോകപ്പണിക്കർ, സെക്രട്ടറി അഡ്വ. ആർ.രാജേഷ് ചന്ദ്രൻ, വൈസ് പ്രസിഡന്റ് എം.സോമൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ഫോറം കേന്ദ്രസമിതി ജോയിന്റ് സെക്രട്ടറി ദിനു വാലുപറമ്പിൽ സംഘടനാസന്ദേശം നൽകും. യോഗം ഡയറക്ടർ പ്രൊഫ.സി.എം.ലോഹിതൻ, യൂണിയൻ കൗൺസിലർമാരായ പൂപ്പള്ളി മുരളി, ടി.മുരളി, പി.ശ്രീധരൻ, പി. എസ്.അശോക്കുമാർ, ഡി.ഷിബു, കെ. സുധീർ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗംങ്ങളായ വി. മുരളീധരൻ , ഡി. സജി, ഡോ. വി.അനുജൻ, വനിതാ സംഘം പ്രസിഡന്റ് സുരബാല, എംപ്ലോയീസ് ഫോറം വൈസ് പ്രസിഡന്റ്, കെ.സന്തോഷ്‌കുമാർ ട്രഷറർ രതീഷ് കുമാർ, ജോയിന്റ് സെക്രട്ടറിമാരായ ഗോകുൽ ജി. ദാസ്, ഷാൻ പി.രാജ് എന്നിവർ സംസാരിക്കും. എംപ്ലോയീസ് ഫോറം കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി വിനോദ് ജി. സ്വാഗതവും വൈസ് പ്രസിഡന്റ് പി. എൻ. പ്രഭാകരൻ നന്ദിയും പറയും. ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 22ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.