s
മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച പ്രൊഡക്ഷൻ യൂണിറ്റ് പ്രവർത്തനം പഞ്ചായത്ത്‌ പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്യുന്നു.

മുഹമ്മ: പഠനത്തോടൊപ്പം കുട്ടികൾക്ക് ലഘുവരുമാനം കണ്ടെത്താൻ മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രൊഡക്‌ഷൻ യൂണിറ്റ് പ്രവർത്തനം തുടങ്ങി.ജില്ലയിൽ ഈ വർഷം തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള ഈ പദ്ധതി നടപ്പാക്കാനായി വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുത്ത ഏക സ്‌കൂളാണിത്.

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വർക്ക് എക്സ്പീരിയൻസ് വിഭാഗം അനുവദിച്ച 40, 000 രൂപ വിനിയോഗിച്ച് മൂന്ന് തയ്യൽ മെഷീനും സ്‌കൂൾ ഫണ്ടിൽ നിന്നും ഒരു മെഷീനും വാങ്ങി. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. തുണിസഞ്ചി വിതരണോദ്ഘാടനം സി.എം.എസ് സ്‌കൂൾ പ്രധാനാദ്ധ്യാപിക ജോളി തോമസിന് കൈമാറി സ്കൂൾ മാനേജർ ജെ.ജയലാൽ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എൻ.ടി.റെജി അധ്യക്ഷനായി. ചേർത്തല ഗവ. പോളിടെക്നിക്കിലെ റിട്ട. ഫോർമാൻ ടി.കെ.പ്രസാദ് പദ്ധതി വിശദീകരിച്ചു. കാവാലം ടെക്നിക്കൽ സ്‌കൂൾ സൂപ്രണ്ട് പി.ടി.പോൾ, സ്‌കൂൾ പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചറിയ, പ്രധാനാധ്യാപിക നിഷ ദയാനന്ദൻ, വർക്ക് എക്സ്പീരിയൻസ് അധ്യാപിക എസ്.ആതിര, കെ.എസ്. ലാലിച്ചൻ എന്നിവർ സംസാരിച്ചു.