s

ആലപ്പുഴ : കൃഷി വകുപ്പിന്റെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ ക്യാമ്പ് ഓഫീസ് പരിസരത്ത് പച്ചക്കറികളുടെയും ബന്തിപ്പൂവിന്റെയും കൃഷിയ്ക്ക് തുടക്കമായി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതികളുടെ ഭാഗമായി ജില്ലയിൽ പച്ചക്കറി കൃഷി വികസനത്തിനായി വിപുലമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. 2,40,000 പച്ചക്കറി വിത്ത് പാക്കറ്റുകളും ആറു ലക്ഷം പച്ചക്കറി തൈകളുമാണ് ഇതുവരെ വിതരണം ചെയ്തത്.

കളക്ടറുടെ ക്യാമ്പ് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി ടി.നീണ്ടിശ്ശേരി, സംസ്ഥാന കർഷക അവാർഡ് ജേതാവ് സുജിത് തുടങ്ങിയവർ പങ്കെടുത്തു.