
ആലപ്പുഴ : കഴിഞ്ഞദിവസമുണ്ടായ ചുഴലിക്കാറ്റിൽ വള്ളം മറിഞ്ഞ് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികകളെ പി.പി.ചിത്തരഞ്ജൻ എം.എൽ.എ വീടുകളിൽ എത്തി സന്ദർശിച്ചു. ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശികളായ വി.എ.വിൻസന്റ്, പി.പി. ആന്റപ്പൻ, കെ.വി.ഫ്രാൻസിസ് എന്നിവരെയാണ് സന്ദർശിച്ചത്. മത്സ്യഫെഡിൽ നിന്നുള്ള അടിയന്തര ധനസഹായം മത്സ്യഫെഡ് ഭരണസമിതി അംഗം കൂടിയായ എം.എൽ.എ കൈമാറി. മത്സ്യഫെഡ് ജില്ലാ മാനേജർ ബി.ഷാനവാസ്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന അംഗം വിനോദ് കുമാർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി എന്നിവരും എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.