photo
ദേശീയ വായനാമാസാചരണത്തിന്റെ രജതജൂബിലി സമാപനവും പി.എൻ.പണിക്കർ പുരസ്‌കാര സമർപ്പണവും എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: ദേശീയ വായനാമാസാചരണത്തിന്റെ രജതജൂബിലി സമാപനവും പി.എൻ.പണിക്കർ പുരസ്‌കാര സമർപ്പണവും ചേർത്തല എൻ.എസ്.എസ് യൂണിയൻ ഓഡി​റ്റോറിയത്തിൽ നടന്നു. പി.എൻ.പണിക്കർ ഫൗണ്ടേഷനും ഐ.സി.ഡി.എസും ചേർന്നു നടത്തിയ സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.ഈ വർഷത്തെ പി.എൻ.പണിക്കർ മാനവസേവാ പുരസ്‌കാരം ജീവകാരുണ്യ പ്രവർത്തകനായ വളവനാട് ലക്ഷ്മിനാരായണ ക്ഷേത്രം കാര്യദർശി പി.പ്രകാശ് സ്വാമിക്കും സേവാരത്ന പുരസ്‌കാരം ഗാന്ധി സ്മാരക ഗ്രാമസേവാകേന്ദ്രം സെക്രട്ടറി രമാരവീന്ദ്രമേനോനും എം.പി സമ്മാനിച്ചു. 11 പ്രതിഭകളെ സമ്മേളനത്തിൽ ആദരിച്ചു.
ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ രവി പാലത്തിങ്കൽ അദ്ധ്യക്ഷനായി. മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളിഭാർഗവൻ,വയലാർ ഗോപാലകൃഷ്ണൻ,പ്രകാശ് സ്വാമി , പ്രതാപൻ നാട്ടുവെളിച്ചം,പി.ഉണ്ണികൃഷ്ണൻ,ടി.വി.മിനിമോൾ,എം.നാജ എന്നിവർ പങ്കെടുത്തു.