
ആലപ്പുഴ : സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് തികഞ്ഞ പരാജയമാണെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ്സംസ്ഥാന കമ്മറ്റി യോഗം ആരോപിച്ചു. സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമമില്ലെന്നുള്ള വകുപ്പ് മന്ത്രിയുടെ വാദം പച്ചക്കള്ളമാണന്നും, സംസ്ഥാനത്ത് പല ആശുപത്രികളിലും പനിക്കുള്ള മരുന്ന് പോലും ലഭ്യമല്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭാരവാഹികളായ എം.എൻ.ഗിരി ,ജയിംസ് കുന്നപ്പള്ളി ,എൻ.എൻ.ഷാജി ,അയൂബ് മേലേടത്ത് ,രഞ്ജിത്ത് എബ്രഹാം തോമസ് ,ആന്റണി ജോസഫ് മണവാളൻ ,അനീഷ് ഇരട്ടയാനിഎന്നിവർ പ്രസംഗിച്ചു