ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിൽ സൗജന്യ ഒൗഷധ കഞ്ഞി വിതരണവും പ്രഭാഷണ പരമ്പരയും ഇന്നു മുതൽ 23 വരെ നടത്തും.ഇന്ന് വൈകിട്ട് 6ന് കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശനും,പ്രീതി നടേശനും ചേർന്ന് ഉദ്ഘാടനം ചെയ്യും. തുടർന്ന് ഡോ.രാഖി ഷിനോയ് കർക്കടക ചികിത്സ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.18ന് വൈകിട്ട് 6.30ന് ആഹാരം തന്നെ ഒൗഷധം എന്ന വിഷയത്തിൽ ഡോ.എ.വി.സുരേഷ് പ്രഭാഷണം നടത്തും.19ന് തിരുവിഴ പുരുഷോത്തമനും,20ന് യോഗം കൗൺസിലർ പി.ടി.മന്മഥനും,21ന് ഡോ.എ.യു.കിരണും,22ന് മനോജ് മാവുങ്കലും പ്രഭാഷണം നടത്തും. 23ന് വൈകിട്ട് 6.30ന് തിരുവിഴ ശ്രീനാരായണ ഭജനസംഘം അവതരിപ്പിക്കുന്ന ഭജൻസ്. എല്ലാ ദിവസങ്ങളിലും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഒൗഷധ കഞ്ഞിവിതരണവും നടത്തും.