
അമ്പലപ്പുഴ : പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിൽ പ്രകൃതി ക്ഷോഭത്തിൽ നാശനഷ്ടം സംഭവിച്ച വീടുകൾക്ക് സാമ്പത്തിക സഹായം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് പറവൂർ പടിഞ്ഞാറ് ,കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പറവൂർ വില്ലേജ് ഓഫീസ് പടിക്കൽ ധർണ നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി .എ. ഹാമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സാജൻ എബ്രഹാം അദ്ധ്യക്ഷനായി. കെ.എസ്.രാജൻ, എം. വി.രഘു, ശിവദാസ്,വിശാഖ്, സുധീന്ദ്ര നായർ, വേണു, മിനിമോൾ,ജൈനമ,രമേശൻ, മഹേശൻ,വിമൽ കുമാർ, നിക്സൺ, സജി, പ്രസന്നൻ, മേരിക്കുട്ടി, തമ്പി,ലീലാ സുഗുണൻ , അമൃതനാഥൻ പിള്ള,അലൻ ബേബി, ആൻസി, സംഗീത്,ബാബുരാജ് എന്നിവർ നേതൃത്വം നൽകി