
അമ്പലപ്പുഴ : എച്ച് .സലാം എം.എൽ.എയുടെ മെരിറ്റ് അവാർഡ് "പൊൻതിളക്കം 2022" 22ന് വൈകിട്ട് 3 ന് അമ്പലപ്പുഴ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ നടക്കും. അമ്പലപ്പുഴ മണ്ഡലത്തിൽ ഉന്നതവിജയം നേടിയ സ്കൂളുകളേയും വിദ്യാർത്ഥികളെയും അനുമോദിക്കും. പരിപാടിയുടെ നടത്തിപ്പിനായി ചേർന്ന സ്വാഗത സംഘം രൂപീകരണ യോഗത്തിൽ എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷനായി. എ.ഓമനക്കുട്ടൻ, സി.രാധാകൃഷ്ണൻ, പി .അഞ്ജു,കെ. കവിത, എ. എസ്. സുദർശനൻ, ആർ.ജയരാജ്, ശ്രീജ രതീഷ്, പി.രമേശൻ , വി.എസ്.മായാദേവി, ഡോ.വികാസ്, ഫാൻസി,എച്ച്. സുബൈർ എന്നിവർ സംസാരിച്ചു. എ.ഓമനക്കുട്ടനെ ചെയർമാനായും സി.രാധാകൃഷ്ണനെ കൺവീനറായും തിരഞ്ഞെടുത്തു.