ആലപ്പുഴ : ബി.എം.എസ് ലോഡിംഗ് അൺലോഡിംഗ് ആൻഡ് കൺസ്ടക്ഷൻ ഇരവുകാട് യൂണിറ്റിന്റെ പുതുക്കി പണിത ഓഫീസിന്റെ ഉദ്ഘാടനം ബി.എം.എസ് ജില്ലാ സെക്രട്ടറി ബിനീഷ് ബോയ് നിർവഹിച്ചു. ഒ.ബി.സി മോർച്ച പ്രസിഡന്റ് കെ.പ്രദീപ്,ബി.എം.എസ് മേഖല സെക്രട്ടറി ജി.ഗോപൻ, ബി.എം.എസ്.ഇരവുകാട് യുണിറ്റ് കൺവീനർ ആർ.അജയൻ,ബി.ജെ.പി മുല്ലയ്ക്കൽ മണ്ഡലം സെക്രട്ടറി വി.ആർ.വിനോദ്, കുതിരപ്പന്തി ഏരിയാ പ്രസിഡന്റ് സി.സഞ്ജീവ്,ബി.എം.എസ് മുൻസിപ്പൽ സൗത്ത് കമ്മറ്റി സെക്രട്ടറി ആർ.പ്രവീൺ കുമാർ,ബി.എം.എസ് ഇരവുകാട് യൂണിറ്റ് ജോയിന്റ് കൺവീനർ എം.എൽ.ഉണ്ണി,ഓഫീസ് സെക്രട്ടറി എം.ജി.രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.