മാന്നാർ: കുരട്ടിശേരിയിലമ്മഭഗവതീ ക്ഷേത്രത്തിൽ ഇന്നുമുതൽ ആഗസ്റ്റ് 16 വരെ രാമായണമാസാചരണം നടക്കും. എല്ലാദിവസവും രാവിലെ ഗണപതിഹോമം, വിശേഷാൽപൂജ, രാമായണപാരായണം എന്നിവ ഉണ്ടായിരിക്കും. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 5 വരെ മഹാനവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കാൻ 10 അംഗ ഉത്സവകമ്മിറ്റിയെ തിരഞ്ഞെടുത്തു.