മാന്നാർ: കുരട്ടിക്കാടു ശ്രീമുത്താരമ്മൻ ദേവീക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള കർക്കടക മസാചാരണം കർക്കടകം 1 മുതൽ 31 വരെ ആചരിക്കും. രാമായണ പാരായണവും ഭഗവതി സേവയും ഉണ്ടായിരിക്കും. പിതൃ മോക്ഷത്തിനായി കർക്കടക വാവ് ബലിയും പിതൃതർപ്പണവും മുത്താരമ്മൻ ദേവീക്ഷേത്രത്തിനു മുൻവശത്തുള്ള പമ്പാ തീർത്ഥത്തിൽ 28ന് പുലർച്ചെ അഞ്ചിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.