കുട്ടനാട് : എസ്.എൻ.ഡി.പി യോഗം 2349 -നമ്പർ കണ്ണാടി കിഴക്ക് ശിവഗിരീശ്വര ഗുരുദേവ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ മാസംതോറും നടത്തിവരാറുള്ള ചതയ വ്രത പ്രാർത്ഥന ഇന്ന് രാവിലെ 9ന് ആരംഭിക്കും. വനിതാ സംഘം യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രാർത്ഥനയുടെ ഭാഗമായി ക്ഷേത്രം മേൽശാന്തി അഭിലാഷ് ശർമ്മ , സഞ്ജിത് ശാന്തി, അഭിജിത്ത് ശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ മഹാ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലിതുടങ്ങിയവയുണ്ടാകും. ശാഖായോഗം പ്രസിഡന്റ് എം. ആർ.സജീവ്, വനിതാ സംഘം പ്രസിഡന്റ് ഷീല ഷാജി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് പി എം ബിനോഷ് എന്നിവർ നേതൃത്വം നൽകും.