മാന്നാർ: ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ സ്വന്തമായി ഭൂമി ഇല്ലാത്ത അങ്കണവാടികൾക്ക് സൗജന്യമായി ഭൂമി കണ്ടെത്തി കെട്ടിടം നിർമ്മിച്ച് അങ്കണവാടികൾ നടത്തുന്നതിനായി 'കുരുന്നുകൾക്ക് ഒരു ഇടം' പദ്ധതി ആരംഭിച്ചു. ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ നമ്പൂരേത്ത് മോഹനാലയത്തിൽ വിജയമോഹനൻ തന്റെ നാലുസെന്റ് സ്ഥലം പഞ്ചായത്തിന് കൈമാറി.
ഭൂമി കൈമാറ്റചടങ്ങ് ചെന്നിത്തല പഞ്ചായത്ത് കമ്യൂണിറ്റിഹാളിൽ ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ആർ.ജോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപു പടകത്തിൽ അദ്ധ്യക്ഷത വഹിച്ചു. ഭൂമി സൗജന്യമായി നൽകിയ വിജയമോഹനെ ഡി.വൈ.എസ്.പി ആദരിച്ചു.
അങ്കണവാടി സബ്കമ്മിറ്റി കൺവീനർ ഗോപൻ ചെന്നിത്തല പദ്ധതി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറ് റ്റി.സുകുമാരി, ജില്ലാ പഞ്ചായത്തംഗം ആതിര.ജി, ഗ്രാമപഞ്ചായത്തംഗങ്ങളായ ദീപ രാജൻ, പ്രസന്നകുമാരി, ബിന്ദു പ്രദീപ്, പ്രവീൺ കാരാഴ്മ ,അജിത ദേവരാജൻ, കീർത്തി വിപിൻ, ലീലാമ്മ ഡാനിയേൽ, ജി.ജയദേവ്, സി.ഡി.എസ്.ചെയർപേഴ്സൺ ലേഖാ സജീവ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ സനിത, വത്സല ടീച്ചർ, അങ്കണവാടി ടീച്ചർമാർ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗങ്ങളായ കെ.വിനു സ്വാഗതവും ബിനി സുനിൽ നന്ദിയും പറഞ്ഞു.