photo
സി.പി.ഐ ചേർത്തല സൗത്ത് മണ്ഡലം സമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല : പ്രളയവും കൊവിഡും തകർത്ത് തരിപ്പണമാക്കിയ കേരളത്തെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുന്നത് എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.സി.പി.ഐ ചേർത്തല സൗത്ത് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മോദി ഭരണകൂടം നടപ്പാക്കുന്ന ജനദ്റോഹ നയങ്ങൾ സാധാരണ മനുഷ്യന്റെ ജീവിതം വഴി മുട്ടിച്ചു. ഫെഡറൽ സംവിധാനങ്ങളെ പോലും വെല്ലുവിളിച്ച് കേന്ദ്ര സർക്കാർ കേരളത്തിന് കിട്ടേണ്ട യാതൊരു പരിഗണനയും നൽകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

തുടർന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സമ്മേളനത്ത അഭിവാദ്യം ചെയ്തു. പാർട്ടിക്ക് കഴിഞ്ഞ കാലങ്ങളിൽ നേടാൻ കഴിഞ്ഞ സംഘടനാപരമായ മുന്നേ​റ്റങ്ങൾ വിശദീകരിച്ച അദ്ദേഹം ഇടതുപക്ഷ പുരോഗമന ആശയങ്ങൾക്ക് കൂടുതൽ സ്വീകാര്യത നേടാൻ ഈ കാലഘട്ടത്തിൽ കഴിയുന്നുണ്ടെന്നും പറഞ്ഞു.

എം.ഡി.സുധാകരൻ,ബൈരഞ്ജിത്ത്,ഡി.സുഭദ്റ,ആർ.സച്ചിൻ എന്നിവരടങ്ങുന്ന പ്രിസീഡിയമാണ് സമ്മേളന നടപടികൾ നീയന്ത്റിക്കുന്നത്.
കെ.ബി.ഷാജഹാൻ രാഷ്ട്രീയ റിപ്പോർട്ടും,എസ്.പ്രകാശൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

കൃഷി മന്ത്റി പി.പ്രസാദ്,ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ്, അസി.സെക്രട്ടറി പി.വി.സത്യനേശൻ,ദീപ്തി അജയകുമാർ,ടി.ടി. ജീസ്‌മോൻ,ആർ.സുഖലാൽ എന്നിവർ പങ്കെടുത്തു.പ്രതിനിധി സമ്മേളനം ഇന്നും തുടരും.