അമ്പലപ്പുഴ: കലാരത്നം അമ്പലപ്പുഴ പരമേശ്വരക്കുറുപ്പ് സ്മാരക വാദ്യകലാ സമിതിയുടെ സുവർണമുദ്ര ക്ഷേത്ര വാദ്യകലാരത്ന പുരസ്കാര സമർപ്പണ സമ്മേളനം മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. പുരസ്കാരം ക്ഷേത്ര വാദ്യകലാകാരൻ തേരോഴി രാമക്കുറുപ്പിന് ജി.സുധാകരൻ സമ്മാനിച്ചു . വാദ്യകലാ സമിതി പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. പി.വിജയകുമാർ, ചോറ്റാനിക്കര സത്യൻ നാരായണ മാരാർ, പി.ആർ.ശ്രീശങ്കർ, പി.ഗോപകുമാർ, കല്ലൂർ രാമൻകുട്ടി മാരാർ, കെ.കവിത, ഡോ.അമ്പലപ്പുഴ ഗോപകുമാർ, ആർ ജയരാജ്, സുഷമ രാജീവ്, എൻ.ഗോപാലകൃഷ്ണപിള്ള, വി.കെ.ശ്രീകുമാർ വലിയ മഠം, ബിന്ദുബൈജു, മരുത്തൂർ വട്ടം ഉണ്ണിക്കൃഷ്ണൻ, മധുദേവസ്വം പറമ്പ് ,പി.വിപിൻ കുമാർ തുടങ്ങിയവർ സംസാരിച്ചു