s
കുട്ടനാട് സൗത്ത് യൂണിയൻ ഓഫീസിൽ ചേർന്ന ശാഖാഭാരവാഹികളുടെ സംയുക്ത സമ്മേളനത്തിന് യൂണിയൻ ചെയർമാൻ സന്ദീപ് പച്ചയിൽ ഭദ്രദീപം തെളിക്കുന്നു

കുട്ടനാട് : ശ്രീനാരായണഗുരുദേവ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ മുഴുവൻ ശാഖാ സെക്രട്ടറി, പ്രസിഡൻ്റുമാരുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചു

ഇതിന് മുന്നോടിയായി യൂണിയന് കീഴിലെ മുഴുവൻ ശാഖകളിലും സംഘടനാ സമ്മേളനങ്ങളും മേഖലാസമ്മേളനങ്ങളും നടത്തും. യോഗത്തിൽ ചെയർമാൻ സന്ദീപ് പച്ചയിൽ അദ്ധ്യക്ഷനായി. കൺവീനർ അഡ്വ പി സുപ്രമോദം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് ചെയർമാൻ എൻ മോഹൻദാസ്, അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗങ്ങളായ എം ബാബു സന്തോ ഷ്കുമാർ വേണാട്, എ.ജി.സുഭാഷ്, ഉമേഷ് കൊപ്പാറയിൽ സിമ്മി ജിജി തുടങ്ങിയവർ സംസാരിച്ചു

.