ambala

അമ്പലപ്പുഴ: അഖില കേരള ഹിന്ദു സാംബവ മഹാസഭ കുട്ടനാട് താലൂക്ക് യൂണിയൻ പ്രവർത്തക സമ്മേളനം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. തകഴി ശാഖാ പ്രസിഡന്റ് ഡോ. ബാബുരാജൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് എം.ടി. സനേഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഡയക്ടർ ബോർഡംഗങ്ങളായ പി എം. പ്രകാശ് കുമാർ , അജയകുമാർ കോട്ടയം, അരുൺ കുമാർ എന്നിവർ സംസാരിച്ചു. ഭരണഘടനയെ ദുർബലപ്പെടുത്തുന്ന നീക്കങ്ങളിൽ നിന്നും ഭരണാധികാരികൾ പിൻമാറണമെന്നും ഭരണഘടനയെ പരിഹസിക്കുന്നത് ഭരണഘടനാ ശില്പി ഡോ.ബി.ആർ .അംബേദ്കറെ അവഹേളിക്കുന്നതിനു തുല്യമാണെന്നും യോഗം വിലയിരുത്തി.