
ആലപ്പുഴ: മുല്ലക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ രാമായണ മാസാചരണം സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി ഡോ.നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജി.വിനോദ് കുമാർ, ഗോപാലകൃഷ്ണപണിക്കർ, ശശിധരൻ നായർ, എസ്.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ക്ഷേത്രം മേൽശാന്തി ശങ്കരൻ നമ്പൂതിരി ഭദ്രദീപം തെളിച്ചു. ആഗസ്റ്റ് 16 വരെ നാരായണീയ സ്വാദ്ധ്യായ മഹാസഭയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങുകൾ.