tur

പൂച്ചാക്കൽ : സ്മാർട്ട് അങ്കണവാടികൾക്ക് ഫസ്റ്റ് എയ്ഡ് ബോക്സും മൈക്ക് സെറ്റും വിതരണം ചെയ്തു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി പ്രകാരമാണ് സ്മാർട്ട് അങ്കണവാടികൾക്ക് വിവിധ ആനുകൂല്യങ്ങൾ നൽകിയത്. ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ മെമ്പർ എൻ.കെ. അനീസ് അദ്ധ്യക്ഷനായി. പി.എം .എ .വൈ വീടുകളുടെ താക്കോൽദാനം പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴുത്ത് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ, വാർഡ് അംഗം ഷൈജുരാജ് എന്നിവർ സംസാരിച്ചു. ബി.ഡി. ഒ പി.വി. സിസിലി സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ ദീപ്തി നന്ദിയും പറഞ്ഞു. ആറ് അങ്കണവാടികളാണ് കഴിഞ്ഞ പദ്ധതി പ്രകാരം അഞ്ചു പഞ്ചായത്തിലായി സ്മാർട്ടാക്കിയത് .അരുക്കുറ്റി പഞ്ചായത്തിലെ ഉദ്ഘാടനത്തിനാണ് അനുബന്ധ സാധനങ്ങൾ വിതരണം ചെയ്തത്.