kkoldanam

മാന്നാർ: വർഷങ്ങളായി ചോർന്നൊലിച്ച് വാസയോഗ്യമല്ലാത്ത വീട്ടിൽ താമസിച്ചിരുന്ന പരുമല തിക്കപ്പുഴ താഴ്ചയിൽ സജികുമാറിനും, ആറംഗ കുടുംബത്തിനും അടച്ചുറപ്പുള്ള വീടൊരുങ്ങി. ന്യൂയോർക്കിലുള്ള സെന്റ്തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഒഫ് നോർത്ത് അമേരിക്കയുടെയും കൗൺസിൽ ഒഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് ബ്രൂക്കിലിൽ ക്യൂൻസ് ആൻഡ് ലോംഗ് അയലിന്റെയും നേതൃത്വത്തിൽ മുൻ മാന്നാർ ഗ്രാമപഞ്ചായത്തംഗം കെ.എ കരീം ചെയർമാനായ ചോരാത്തവീട് പദ്ധതിയിലാണ് വീട് നിർമ്മിച്ചത്. കഴിഞ്ഞവർഷങ്ങളിൽ അടൂരും മല്ലപ്പള്ളിയിലുമായി ഭവനങ്ങൾ നിർമ്മിച്ച്കൊടുത്ത സെന്റ് തോമസ്സ് എക്യൂമെനിക്കൽ ഫെഡറേഷന്റെ മൂന്നാമത്തെ വീടും ചോരാത്ത വീട് പദ്ധതിയിലെ നാല്പതാമത്തെ വീടുമാണ് ഇവിടെ യാഥാർത്ഥ്യമായിരിക്കുന്നത്. രണ്ട് കിടപ്പുമുറി, ഹാൾ, സിറ്റൗട്ട്, അടുക്കള, ശുചി മുറി എന്നിവയോടു കൂടി ടൈൽ പാകി മനോഹരമാക്കിയ വീട് പത്തുലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മിച്ചത്.

വീടിന്റെ താക്കോൽദാനം 20 വൈകിട്ട് 3.30ന് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ നിർവ്വഹിക്കും. ചോരാത്ത വീട് പദ്ധതി ചെയർമാൻ കെ.എ കരീം അദ്ധ്യക്ഷത വഹിക്കും.