
പൂച്ചാക്കൽ: എസ്.എൻ.ഡി.പി യോഗം ചേലാട്ടുഭാഗം 1140-ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗം യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി ഉദ്ഘാടനം ചെയ്തു. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ അദ്ധ്യക്ഷനായി. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം പി. വിനോദ് നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡും ട്രോഫിയും ബിജുദാസ് നൽകി. മുതിർന്ന പൗരന്മാരെ ആദരിക്കലും പുതുവസ്ത്ര വിതരണവും വൈദ്യസഹായ വിതരണവും വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയവരെ ആദരിക്കലും ജി. ദിനദേവൻ നിർവഹിച്ചു. വാർഡ് അംഗം അനിരുദ്ധൻ,മുകുന്ദൻ ആയിത്തറ, വി.കെ. പുരുഷൻ, മഞ്ജുഷ വേണുഗോപാൽ, കെ .എസ് . സുജിത്ത്, സുമശശിധരൻ, പി.കെ.രവി , വി.കെ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.