
ആലപ്പുഴ: കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ ആലപ്പുഴ സെൻട്രൽ 10-ാംമത് മേഖലാ സമ്മേളനം ഹിമാലയ മിറേജ് ഹാളിൽ ആലപ്പുഴ നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ സെൻട്രൽ പ്രസിഡന്റ് ജേക്കബ് വള്ളിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ മേഖല രക്ഷാധികാരി കെ.പി.ഹരിലാൽ മുഖ്യപ്രഭാഷണം നടത്തി. സ്‌കോളർഷിപ്പ് വിതരണം ജില്ലാ പ്രസിഡന്റ് ബിജു പ്രഭാകർ, സർട്ടിഫിക്കറ്റ് വിതരണം കെ.ജെ.മോഹനൻപിള്ള, അംഗത്വ രജിസ്റ്റർ പ്രകാശനം സെൻട്രൽ മേഖലാ നിരീക്ഷകൻ കെ.പി.സുധീഷ് എന്നിവർ നിർവഹിച്ചു. സെൻട്രൽ ഭാരവാഹികളായ വി.സിനു, മാത്യു കുറച്ചേരിൽ, നസീർ അബ്ദുൾസലാം, സി.ശിവദാസ്, കെ.പി.കുര്യൻ, വി.ശിവരാജൻ എന്നിവർ പങ്കെടുത്തു.