photo

ചേർത്തല: ദന്ത ചികിത്സ രംഗത്ത് ചേർത്തലയിലെ നിറസാന്നിദ്ധ്യമായ ഡോ.ഹേമാസ് ദന്തൽ ക്ലിനിക്കിൽ കൗൺസിലിംഗ് സെന്റർ ആരംഭിച്ചു. കുടുംബ പ്രശ്‌നങ്ങൾ, കുട്ടികളുടെ പെരുമാ​റ്റ വൈകല്യങ്ങൾ, മദ്യാസക്തി തുടങ്ങിയവയ്ക്ക് കൗൺസിലിംഗ് ലഭ്യമാണ്. പ്രസിദ്ധ സൈക്കോളജിസ്​റ്റ് ദിവ്യശ്രീ സുധീർ കൗൺസിലിംഗ് നൽകും. ഡോ.ഹേമാസ് ദന്തൽ കെയറിന്റെ ഒന്നാം വാർഷിക ആഘോഷവും കൗൺസിലിംഗ് സെന്ററിന്റെ ഉദ്ഘാടനവും നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ നിർവഹിച്ചു. ഡോ.ഹേമാ രൂപേഷ്, ദിവ്യശ്രീ സുധീർ, ഡോ.ജയസിംഹൻ, കെ.ദേവരാജൻ പിള്ള,പി.രാജു,പുരുഷോത്തമൻ,രാംകുമാർ എന്നിവർ സംബന്ധിച്ചു.