
അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം പുതിയതായി രൂപീകരിക്കുന്ന അമ്പലപ്പുഴ ടൗൺ ശാഖ കുടുംബ സംഗമവും, വിദ്യാഭ്യാസ അവാർഡ് ദാന സമ്മേളനവും സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം കട്ടക്കുഴി ശാഖ സെക്രട്ടറി രാജു പഞ്ഞിപറമ്പ് ഉദ്ഘാടനം ചെയ്തു. ടൗൺ ശാഖ ചെയർമാൻ പി.ജയദേവ് അദ്ധ്യക്ഷനായി. വൈസ് ചെയർമാൻ ആർ. അനിൽകുമാർ, മഹേശൻ, രക്ഷാധികാരി മുകുന്ദൻ, ഖജാൻജി രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.