മുഹമ്മ: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി മുഹമ്മ ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് കൃഷി മന്ത്രി പി പ്രസാദ് നിർവഹിച്ചു. ശ്രീജിത്ത് സുകുമാരൻ പുല്ലമ്പാറയുടെ രണ്ടേക്കർ പുരയിടത്തിൽ യുവ കർഷകൻ സാജനാണ് കൃഷി നടത്തിയത്.
ഓണത്തിന് വാർഡിൽ ആവശ്യമുള്ള മുഴുവൻ പച്ചക്കറിയും ഈ പദ്ധതിയിലൂടെ വാർഡിൽ തന്നെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു, പഞ്ചായത്തംഗം അഡ്വ. ലതീഷ് ബി ചന്ദ്രൻ, റെനി ശ്രീജിത്ത്, പി. ബി തിലകൻ, ടി. ബി ശാന്തപ്പൻ, മിനി ലാലു എന്നിവർ സംസാരിച്ചു. ചടങ്ങിൽ ശ്രീജിത്ത് സുകുമാരനെയും റെനി ശ്രീജിത്തിനെയും മന്ത്രി പി. പ്രസാദ് ആദരിച്ചു.