photo-

ചാരുംമൂട്: കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്കു യാത്രികനായ വേടരപ്ലാവ് മുകളയ്യത്ത് വീട്ടിൽ വിജയകുമാറിന്റെ മകൻ വിജിത്ത് കുമാർ (20)മരിച്ചു. ഇവർ കരിമുളയ്ക്കലിൽ വാടകക്ക് താമസിച്ചുവരികയാണ്.ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോൾ കെ.പി.റോഡിൽ നൂറനാട് എസ്.ബി.ഐക്കു സമീപമായിരുന്നു അപകടം. തലയ്ക്ക് മുറിവേറ്റ വിജിത്തിനെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി. തുടർന്ന് വീട്ടിലേക്ക് മടങ്ങി. സ്‌കാനിംഗ് നടത്തുന്നതിനായി ഞായറാഴ്ച രാവിലെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനിരിക്കവെയായിരുന്നു മരണം. മാതാവ്: സിന്ധു.സഹോദരൻ: വിപിൻകുമാർ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് വേടരപ്ലാവ് മുകളയ്യത്ത് വീട്ടുവളപ്പിൽ.നൂറനാട് പൊലീസ് കേസെടുത്തു.