
മാന്നാർ: എസ്.എൻ.ഡി.പി യോഗം കാരാഴ്മ കിഴക്ക് 2708-ാം നമ്പർ ശാഖയിൽ മാന്നാർ യൂണിയനിലെ ആദ്യ വനിതാ മൈക്രോ സoഘം രൂപീകരിച്ചു. ശാഖയിലെ 15 വനിതകളെ ചേർത്ത് രൂപീകരിച്ച ശ്രീഗുരുദേവ വനിതാ സ്വയം സഹായ സംഘത്തിന്റെ പ്രവർത്തനോദ്ഘാടനം മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം ദയകുമാർ ചെന്നിത്തല നിർവഹിച്ചു. ശാഖാ യോഗം പ്രസിഡന്റ് സുഗതൻ അദ്ധ്യക്ഷത വഹിച്ചു.
കൺവീനറായി ലേഖാ സോജനെയും ജോയിന്റ് കൺവീനറായി ശ്രീകല അരവിന്ദനെയും തിരഞ്ഞെടുത്തു. ശാഖാ വൈസ് പ്രസിഡന്റ് ജയൻ, വനിതാ സംഘം ഭാരവാഹികളായ വിജയലക്ഷ്മി, കനകമ്മ, ലേഖാ സോജൻ എന്നിവർ സംസാരിച്ചു.