ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും നേതൃസ്ഥാനത്ത് 25വർഷം പൂർത്തികരിച്ച വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങര ചതയദിന പ്രാർത്ഥനാ വാർഷികയോഗം അഭിനന്ദിച്ചു. ദേവസ്വം സെക്രട്ടറി പി.കെ.ധനേശൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം മാനേജർ മുരുകൻ പെരക്കൻ, ജോയിന്റ് സെക്രട്ടറി വി.കെ.മോഹനദാസ്, ട്രഷറർ കെ.വി.കമലാസനൻ, ബേബി പാപ്പാളിൽ, തങ്കമണി രവീന്ദ്രൻ എന്നിവർസംസാരിച്ചു.