ചാരുംമൂട് : ചുനക്കര ഗ്രാമ പഞ്ചായത്തിൽ എം ജി എൻ ആർ ഇ ജി എസ് ആക്രിഡിറ്റഡ് എൻജിനീയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത സിവിൽ/ അഗ്രികൾച്ചറൽ എൻജിനീയറിംഗ് ഡിഗ്രി അല്ലെങ്കിൽ 3 ഇയർ പോളിടെക്‌നിക് സിവിൽ ഡിപ്ലോമയും കുറഞ്ഞത് 5 വർഷം തൊഴിലുറപ്പ് പദ്ധതി / സർക്കാർ / അർദ്ധ സർക്കാർ/ പൊതുമേഖല/ സർക്കാർ ഏജൻസി സ്ഥാപനങ്ങളിലെ പ്രവർത്തി പരിചയം. അല്ലെങ്കിൽ മേൽപറഞ്ഞ സ്ഥാപനങ്ങളിലെ 10 വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവും 2 വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ഡിപ്ലോമയും.ബയോഡേറ്റ, സാക്ഷ്യപെടുത്തിയ സർട്ടിഫിക്കറ്റ് പകർപ്പുകൾ, ഒർജിനൽ എന്നിവ സഹിതം 21ന് രാവിലെ 11ന് ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ ഹാജരാകേണ്ടതാണ്‌.