
മാവേലിക്കര: സി.പി.ഐ മാവേലിക്കര മണ്ഡലം സമ്മേളനം ആരംഭിച്ചു. എസ് കരുണാകരക്കുറുപ്പ് നഗറിൽ നടക്കുന്ന സമ്മേളനം ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എ.എൻ.ആനന്ദൻ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ കമ്മറ്റി അസിസ്റ്റന്റ് സെക്രട്ടറി ജി.കൃഷ്ണപ്രസാദ്, അഡ്വ.ജോയിക്കുട്ടി ജോസ്, എം.കെ.ഉത്തമൻ, അഡ്വ.കെ.എസ്.രവി, അഡ്വ.എസ്.സോളമൻ, അഡ്വ.എ.ഷാജഹാൻ, എൻ.സുകുമാരപിള്ള, കെ.ചന്ദ്രനുണ്ണിത്താൻ, എൻ.രവീന്ദ്രൻ, എ.നന്ദകുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ എം.ഡി ശ്രീകുമാർ സ്വാഗതം പറഞ്ഞു. സമ്മേളനം ഇന്നും തുടരും.