prarthana

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കണ്ണാടി കിഴക്ക് ബി.ആർ 2349 -ാം നമ്പർ ശ്രീ ശിവ ഗിരീശ്വര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മാസം തോറും നടത്തിവരാറുള്ള ചതയദിന പ്രാർത്ഥന ആരംഭിച്ചു. വനിതാ സംഘം യൂണിറ്റ് നേതൃത്വത്തിൽ നടന്ന പ്രാർത്ഥാന യഞ്ജത്തിൽ ക്ഷേത്ര മേൽശാന്തി അഭിലാഷ് ശർമ്മ മുഖ്യ കാർമികത്വം വഹിച്ചു. സഞ്ജിത് ശാന്തി, അഭിജിത്ത് ശാന്തി എന്നിവരുടെ കാർമികത്വത്തിൽ മഹാ ഗുരു പൂജ, ഗുരുപുഷ്പാഞ്ജലി, വിളക്കുപൂജ, മഹാപ്രസാദമൂട്ട് എന്നീ വഴിപാട് നടന്നു. വനിതാ സംഘം പ്രസിഡന്റ് ശ്രീമതി ഷീല ഷാജി, സെക്രട്ടറി ശ്രീമതി പുഷ്പ ബിജു കമ്മറ്റി അംഗങ്ങളായ സജിനി മനോജ്, പ്രീതി രതീഷ്, സിന്ധു രാജു, ജയമ്മ നടരാജൻ, സ്വർണമാ രമേശൻ, സന്ധ്യ ഹരിദാസ്, ബിന്ദു ഷിബു, മഹിളാ മണി മോഹനൻ, സുമ വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.

എസ്.എൻ.ഡി.പി യോഗം കണ്ണാടി കിഴക്ക് ബി.ആർ 2349 -ാം നമ്പർ ശ്രീ ശിവ ഗിരീശ്വര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മാസം തോറും നടത്തിവരാറുള്ള ചതയദിന പ്രാർത്ഥന