മാവേലിക്കര : ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ അംഗങ്ങളായ ഫാ.ജോസഫ് സാമുവേൽ ഏവൂർ, സൈമൺ വർഗീസ് കൊമ്പശേരിൽ എന്നിവർക്കു കത്തിഡൽ മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഭദ്രാസന സഹായമെത്രാപ്പൊലീത്ത അലക്സസിയോസ് മാർ യൗസേബിയോസ് ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ.എബി ഫിലിപ് അധ്യക്ഷനായി. ഫാ.വി.എം മത്തായി വിലനിലം, കത്തീഡ്രൽ സഹവികാരി ഫാ.ജോയിസ്.വി ജോയി, പി.ഫീലിപ്പോസ്, സെക്രട്ടറി അനി വർഗീസ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഇടിച്ചാണ്ടി വർഗീസ്, അലക്സാണ്ടർ ഫിലിപ്പോസ്, തോമസ് മാത്യു മോൻസി, വിനു ഡാനിയേൽ, പി.ജോയി, പി.എം.എബ്രഹാം, സഭ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഫാ.ജോസഫ് സാമുവേൽ ഏവൂർ, സൈമൺ വർഗീസ് കൊമ്പശേരിൽ തുടങ്ങിയവർ സംസാരിച്ചു.