a

മാവേലിക്കര: തഴക്കര വാർഡിൽ കുന്നം എരിയമ്പലത്തു നാണു, രമണി ദമ്പതികളുടെ മക്കളായ രശ്മിയെയും ശരണ്യയെയും ഇനി ഗാന്ധി ഭവൻ സംരക്ഷിക്കും. പെൺകുട്ടികളുടെ പിതാവും ഇളയ സഹോദരനും മാനസികരോഗ ചികിത്സയിലാണ്. മാതാവ് രമണി കൊവിഡ് ബാധിച്ചു മരിച്ചതിനെതുടർന്നു പെൺകുട്ടികളെ സംരക്ഷിക്കാൻ ആളില്ലാതെയായി. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സൂര്യ വിജയകുമാർ പെൺകുട്ടികളുടെ ദയനീയാവസ്ഥ അരുൺകുമാർ എം.എൽ.എയെ അറിയിക്കുകയും അദ്ദേഹം ഇടപെട്ട് പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ.പുനലൂർ സോമരാജനോട്‌ ശുപാർശ ചെയ്യുകയുമായിരുന്നു. ഗാന്ധിഭൻ പ്രതിനിധികൾ വീട്ടിലെത്തി എം.എൽ.എയുടെ സാന്നിധ്യത്തിൽ ഏറ്റെടുക്കുകയായിരുന്നു. ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷീല ടീച്ചർ, പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, വൈസ് പ്രസിഡന്റ്‌ അംബിക സത്യനേശൻ, വാർഡ് മെമ്പർ ഉഷ ടീച്ചർ, സൂര്യ വിജയകുമാർ, മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.രഘുപ്രസാദ്, ശ്രീകുമാർ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ രവികുമാർ, അജീന, സിന്ധുടീച്ചർ, ഗാന്ധിഭവനുനുവേണ്ടി അഡ്വ.കെ.സുരേഷ് കുമാർ, വിക്രമൻ തഴക്കര, ആയുഷ്, മഞ്ചു ഇലന്തൂർ, ജയകുമാർ അടൂർ എന്നിവരും പങ്കെടുത്തു.