
കുട്ടനാട്: എസ്. എസ്.എൽ .സി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും റാങ്ക് ജേതാക്കളെയും ആദരിക്കുന്നതിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഭാസംഗമം യൂണിയൻ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രാർത്ഥനാ മന്ദിരത്തിൽ നടന്ന പരിപാടിയിൽ കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷനായി. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗം കെ കെ പൊന്നപ്പൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി പി.ആർ.രതീഷ്, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ്, സെക്രട്ടറി ഇൻ ചാർജ് സ്മിത മനോജ്, സജിനി മോഹൻ, വൈദിക യോഗം കുട്ടനാട് യൂണിയൻ പ്രസിഡന്റ് കമലാസനൻ ശാന്തി എന്നിവർ സംസാരിച്ചു.