ആലപ്പുഴ: കുടുംബി സേവാ സംഘം 100-ാം നമ്പർ വിളഞ്ഞൂർ ശാഖയിൽ എസ്.എസ്.എൽ.സി, പ്ളസ് ടു, പ്രൊഫഷണൽ കോഴ്‌സ് പാസായ വിദ്യാർത്ഥികളെയും കുടുംബി സേവാ സംഘം ലൈഫ് മെമ്പർ ഓമനക്കുട്ടൻ,കെ.എം.എസ്.എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അജിത ഗണേശൻ എന്നിവരെ ആദരിക്കൽ ചടങ്ങ് എച്ച്‌.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ് പ്രസിഡന്റ് സജീവ് അദ്ധ്യക്ഷത വഹിച്ചു. എ.എ.ഷുക്കൂർ മുഖ്യാതിഥിയായി. വാർഡ് കൗൺസിലർ സുമ, സെക്രട്ടറി ആർ.ബേബി, താലൂക്ക് പ്രസിഡന്റ് എ.അനിൽ, ശാഖ വൈസ് പ്രസിഡന്റ് എൻ.വിജയൻ, ഖജാൻജി സുനന്ദബായി ജി.അശോകൻ, ബിന്ദു, രാധ സുശാന്ത്, ജയലക്ഷ്മി, രാഹുൽ ശരത്, ജീവൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.