ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിലെ കാവുങ്കൽ 3745-ാം നമ്പർ ശാഖയിൽ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ചുമതലയേറ്റു. ശാഖാ യോഗം പ്രസിഡന്റായി തകിടിയിൽ ടി.വി.തമ്പാൻ, എൻ.ആർ.ബിജുവിനെ വൈസ് പ്രസിഡന്റായും ഡി.പത്മ സേനൻ സെക്രട്ടറിയായും സജുവിനെ യൂണിയൻ കമ്മറ്റി അംഗമായും തിരഞ്ഞെടുത്തു. ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി തകിടിയിൽ ടി.വി.പൊന്നപ്പൻ, പി.വി.ചിദാനന്ദൻ, എ.വി.മോഹൻ ദാസ്, ആലയ്ക്കൽ പ്രസാദ്, ടി.ടി.ബൈജു, വി.വിനോദ്, എസ്.സുധീഷ് എന്നിവരെയും പ്രേംജിത്ത്, വി.ടി.സോമരാജ്, സാം കുമാർ എന്നിവരെ ശാഖാ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.