
ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം മുതുകുളം വടക്ക് 317-ാം നമ്പർ ശാഖയിൽ പഠനോപകരണ വിതരണവും അനുമോദനവും ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ. അശോകൻ ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് ത്യാഗരാജൻ അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി ആർ.ശശിധരൻ സ്വാഗതം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് എസ് .സലികുമാർ മുഖ്യ പ്രഭാഷണവും യോഗം ഡയറക്ടർ ബോർഡ് മെമ്പർ എം.കെ.ശ്രീനിവാസൻ പഠനോപകരണ വിതരണവും മേഖല ചെയർമാൻ യു. ചന്ദ്രബാബു അനുമോധനവും നിർവഹിച്ചു. ശാഖ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ, യൂത്ത് മൂവ്മെന്റ് ശാഖ വനിതാ സംഘം സെക്രട്ടറി തുടങ്ങിയവർ സംസാരിച്ചു. മംഗളാകുമാർ നന്ദി പറഞ്ഞു.