photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം എസ്.എൻ.ട്രസ്റ്റ് സെക്രട്ടറി സ്ഥാനത്ത് 25 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് തിരുവിഴ 1856ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപപ്രകാശനം നടത്തി. സമ്മേളന ഉദ്ഘാടനവും ആദരിക്കലും പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിച്ചു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുപടി പ്രസംഗം നടത്തി. ശാഖ ചെയർമാൻ വി.പുഷ്കരൻ അദ്ധ്യക്ഷത വഹിച്ചു. കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ് പി.എസ്.എൻ ബാബു മുഖ്യപ്രഭാഷണം നടത്തി. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ,കെ.എൽ.അശോകൻ,യൂണിയൻ കൗൺസിലർ ഗംഗാധരൻ മാമ്പൊഴി,യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എം.എസ്.നടരാജൻ എന്നിവർ സംസാരിച്ചു. അനിലാൽ കൊച്ചുകുട്ടൻ,ഷിബു പുതുക്കാട്,മോളി ഭദ്രസേനൻ,പ്രസന്ന ചിദംബരൻ,മുരുകൻ പെരക്കൻ എന്നിവർ പങ്കെടുത്തു. ശാഖ കൺവീനർ ഇൻ ചാർജ് ജി.എം.ഷിബു സ്വാഗതവും നിഷാ പ്രഭാഷ് നന്ദിയും പറഞ്ഞു.