s

ആലപ്പുഴ: റമ്മിയടക്കമുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിക്കണമെന്ന് യൂത്ത്ഫ്രണ്ട് (എം) ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് തോമസ് ഫിലിപ്പോസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് വി.സി.ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. ഷേക്ക് അബ്ദുള്ള, എസ്.അയ്യപ്പൻ പിള്ള , സംസ്ഥാന വൈസ് പ്രസിഡന്റ് അജിത സോണി, അഡ്വ.സരുൺ ഇടിക്കുള, ജോബി വാതപ്പള്ളി, ശ്യാം നായർ, ജിക്കു തങ്കച്ചൻ, വിപിൻ ജോസ് പുതുവന, വർഗീസ് ആന്റണി, ജസ്റ്റിൻ തുരുത്തേൽ, സാദത്ത് റസാഖ്, ഷെറിൻ സുരേന്ദ്രൻ, സിജോ തെക്കേടം, സത്താർ മാന്നാർ, ശ്രീനാഥ് പ്രഭു, ഡോ: ഷിനോജ് എബ്രഹാം, ജോ ജോൺസൺ, ജോബി ജോർജ് തുടങ്ങിയവർ സംസാരിച്ചു.