national

മാവേലിക്കര : നാഷണൽ എക്സ് സർവീസ് മെൻ കോഓഡിനേഷൻ കമ്മറ്റി ചെട്ടികുളങ്ങര യൂണിറ്റിന്റെ യോഗം നടന്നു. യൂണിറ്റ് പ്രസിഡന്റ് വി.ശ്രീധരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പി.ആർ.ഒ എം.ടി. ആന്റണി ഉദ്ഘാടനം ചെയ്തു. ആൾ ഇന്ത്യ സൗത്ത് സോൺ സെക്രട്ടറി ബന്നി ജോസ് മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ സെക്രട്ടറി അനിൽ, യൂണിറ്റ് രക്ഷാധികാരി എൻ.ബാലകൃഷ്ണപിള്ള , വൈസ് പ്രസിഡന്റ് എസ്.എസ് .നായർ ,കമ്മറ്റി അംഗങ്ങളായ രാധാകൃഷ്ണപിള്ള , വർഗീസ്, സോമരാജൻ, എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി രാജൻ ഇടയിരേത്ത് സ്വാഗതവും ട്രഷറാർ സദാശിവൻ നായർ നന്ദിയും പറഞ്ഞു.
ചൈനയുദ്ധത്തിൽ ബദ്ധിയാക്കിയ ചെട്ടികുളങ്ങര യൂണിറ്റ് അംഗം സുകുമാരപിള്ളയെ ജില്ലാ സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിച്ചു.