s

ആലപ്പുഴ : തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സ്മാർട്ട് അങ്കണവാടികൾക്ക് ഫസ്റ്റ് എയ്ഡ് ബോക്സും മൈക്ക് സെറ്റും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദ് വിതരണോദ്ഘാടനം നിർവഹിച്ചു.

പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയാണ് ആറ് സ്മാർട്ട് അങ്കണവാടികൾക്ക് ഉപകരണങ്ങൾ നൽകിയത്.

അരൂക്കുറ്റി ഗ്രാമപഞ്ചായത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.കെ.അനീസ് അദ്ധ്യക്ഷത വഹിച്ചു. അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴുത്ത്, വൈസ് പ്രസിഡന്റ് സനീറ ഹസൻ, അംഗം ഷൈജുരാജ്, ബി.ഡി.ഒ. പി.വി. സിസിലി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ദീപ്തി തുടങ്ങിയവർ പങ്കെടുത്തു.