s

ആലപ്പുഴ: സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ കഴിയുമെന്ന ആത്മവിശ്വസം സ്ത്രീകളിൽ വളർത്തിയെടുക്കുന്നതിനായി മുഹമ്മ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ കീഴിൽ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് പരിശീലനം നൽകി. പഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു.സി.ഡി.എസ് ചെയർപേഴ്സൺ സ്മിത ബൈജു അദ്ധ്യക്ഷത വഹിച്ചു. ഒക്സിലറി ഗ്രുപ്പ് കോ-ഓർഡിനേറ്റർ ആര്യ എസ്.ശാന്തി ക്ലാസ് നയിച്ചു. 18നും 40നും ഇടയിൽ പ്രായമുള്ള യുവതികൾക്കാണ് ഓക്സിലറി ഗ്രൂപ്പുകളിൽ അംഗത്വം. ഒരു വീട്ടിൽ നിന്നും ഒന്നിലധികം സ്ത്രീകൾക്ക് അംഗങ്ങളാകാം. ഓരോ വാർഡിലും 50 പേരെ വരെ ഉൾപ്പെടുത്തി അതത് വാർഡുകളിലെ കുടുംബശ്രീ എ.ഡി.എസുകളുടെ നേതൃത്വത്തിലായിരിക്കും ഗ്രൂപ്പ് രൂപീകരണം.