ph
ആലപ്പുഴ പ്രസ് ക്ലബ്ബ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് ചീഫ് ജി.ജയ്‌ദേവ് സ്‌പോർട്‌സ് കമ്മിറ്റി ചെയർമാൻ എം.എം.അബ്ദുൾ സലാമിന് ഫുട്‌ബോൾ നൽകി ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : ആലപ്പുഴ പ്രസ് ക്ലബ്ബ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലാ പൊലിസ് ചീഫ് ജി.ജയ്‌ദേവ് നിർവ്വഹിച്ചു . പ്രസ് ക്ലബ്ബ് പ്രസിഡന്റ് എസ്.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ.അനിൽകുമാർ സ്വാഗതം പറഞ്ഞു . സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.ഡി.ജോസഫ്, ഒളിമ്പിക്‌ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ജി.വിഷ്ണു, ജില്ലാ സെക്രട്ടറി സി.ടി.സോജി, ഷട്ടിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി വിനോദ് കുമാർ, ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ പാട്രൺ എ.എം.നൗഫൽ, ബാസ്‌കറ്റ് ബാൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജേക്കബ്ബ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പ്രസ് ക്ലബ്ബ് സ്‌പോർട്‌സ് കമ്മറ്റി ചെയർമാൻ എം.എം.അബ്ദുൾ സലാം നന്ദി പറഞ്ഞു. തുടർന്ന് മാധ്യമപ്രവർത്തകരുടെ സൗഹൃദ ക്രിക്കറ്റ് മൽസരവും നടന്നു.