ആലപ്പുഴ: നഗരസഭ-കുടുംബശ്രീ എൻ.യു.എൽ.എം പദ്ധതിയുടെ ആഭിമുഖ്യത്തിൽ സ്മാർട്ട് സ്‌കിൽസ് ഏജൻസി മുഖാന്തരം സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ് ആലപ്പുഴ കാർമൽ പള്ളിക്ക് സമീപത്തുള്ള ഓർബിറ്റ് എഡ്യൂക്കേഷനിൽ ആരംഭിക്കും. 18നും 35 നും മദ്ധ്യേ പ്രായമുള്ള, ഒരുലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള നഗരസഭയിലെ നിവാസികളായ യുവതീ യുവാക്കൾക്കാണ് അവസരം. രണ്ട് മാസത്തെ വെയർഹൗസ് പായ്ക്കർ കോഴ്‌സ് സൗജന്യമാണ്. എസ്.എസ്.എൽ.സിയാണ് അടിസ്ഥാനയോഗ്യത. കോഴ്‌സിനു ശേഷം വിജയികളിൽ 70 ശതമാനം പേർക്ക് ശമ്പളത്തോടുകൂടി ജോലി ലഭ്യത വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8075886905, https://forms.gle/U2WdtLB5NemnpJ1K9.