rotary
റോട്ടറി ക്ലബ്‌ ഒഫ്‌ ആലപ്പി നോർത്ത്‌ ഭാരവാഹികളുടെ സ്ഥാനാരോഹചടങ്ങിൽ നിന്ന്

ആലപ്പുഴ : റോട്ടറി ക്ലബ്‌ ഒഫ്‌ ആലപ്പി നോർത്ത്‌ പ്രസിഡന്റ്‌ ആർ. മുരളി, സെക്രട്ടറി ടോണി ചിറ്റാടിൽ, ട്രഷറർ ജേക്കബ് തോമസ് എന്നിവർ സ്ഥാനമേറ്റു. പാതിരപ്പള്ളി എൻകേയ്സിൽ നടന്ന ചടങ്ങിൽ സെബാസ്റ്റ്യൻ ഗ്രിഗറി മുരളി സ്ഥാനാരോഹണം നടത്തി. ശ്രീരിഷ് കേശവൻ മുഖ്യാതിഥിയായി.
ഡോ.ടീന ആന്റണി മുഖ്യപ്രഭാഷണം നടത്തി. വി.കെ.പൊന്നപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടോണി ജോസഫ് നന്ദി പറഞ്ഞു.

ജൂലായ് 19 ന്‌ രാവിലെ 10 മണിക്ക് തുമ്പോളി സെന്റ്‌ തോമസ്‌ ഹൈസ്കൂളിൽ നടക്കുന്ന ദന്തപരിശോധനക്യാമ്പിൽ ആയിരം കുട്ടികൾക്ക് ദന്തപരിശോധന നടത്തി മരുന്നും പേസ്റ്റും ബ്രഷും സൗജന്യമായി നൽകും. മലബാർ ഡെന്റൽ കോളേജ് ആൻഡ് റിസർച്ച് സെന്ററും റോടട്ടറി ക്ലബ്ബും ചേർന്ന്‌ നടത്തുന്ന അമൃതം പ്രോജക്ട് റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ മേജർ ഡോണർ കെ.ബാബുമോൻ ഉദ്ഘാടനം ചെയ്യും. പ്രോജക്ട് ചെയർമാൻ കെ.പി.ഹരിലാൽ, ക്ലബ് ഭാരവാഹികളായ പി.എച്ച്‌ സുനിൽകുമാർ, ജേക്കബ്‌തോമസ് എന്നിവർ പങ്കെടുക്കും.