
ആലപ്പുഴ: ബാൾ ബാഡ്മിന്റൺ ദേശീയ ജേതാവും കേരളാ ടീം അംഗവും ജില്ലാ സ്‌പോർട്‌സ് കൗൺസിൽ മുൻ ട്രഷററുമായിരുന്ന ആലപ്പുഴ പഴയ തിരുമല സന്ദീപിൽ ബാലാജി റാവു (78) നിര്യാതനായി. സിൻഡിക്കേറ്റ് ബാങ്ക് ആലപ്പുഴ ശാഖ മുൻ അസിസ്റ്റന്റ് മാനേജരായിരുന്നു.
ഭാര്യ: സുഹാസിനി ബായ് (റിട്ട.യൂണിയൻ ബാങ്ക്, ആലപ്പുഴ). മക്കൾ: പ്രശാന്ത് ബാലാജി, പ്രദീപ് ബാലാജി (ഇരുവരും അമേരിക്ക)