bjp-budhanoor

ബുധനൂർ: പഞ്ചായത്ത് പദ്ധതിതുക വെട്ടിക്കുറച്ച സംസ്ഥാനസർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച്ബി.ജെ.പി ബുധനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനൂർ പഞ്ചായത്ത്‌ ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.പി.സുന്ദരേശൻ അദ്ധ്യക്ഷത വഹിച്ചു. എസ്.സി മോർച്ച ജില്ലാപ്രസിഡന്റ് മോഹൻകുമാർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ് ഗ്രാമം, ട്രഷറർ സന്തോഷ് എണ്ണയ്ക്കാട്, ജില്ലാകമ്മിറ്റിയംഗം രാജീവ് ഗ്രാമം, ഐ.ടി സെൽ മണ്ഡലം കോഡിനേറ്റർ സുനി ഗ്രാമം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാന്താ ഗോപകുമാർ, സുജാത, രാജി, പഞ്ചായത്ത്‌ ഭാരവാഹികളായ രാജ്‌മോഹൻ, രഞ്ജിത്ത് വടവക്കാട്ട്, സജീവ് ഗ്രാമം, ജയലാൽ എന്നിവർ സംസാരിച്ചു.